Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഐക്യ നീക്കത്തിന്...

ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് പിൻമാറിയത്:  ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി : എസ് എൻ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ തുറന്നു പറഞ്ഞു.

ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചകൾക്കായി ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ വ്യക്തമാക്കി.

ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാർ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും സുകുമാരൻ നായർ സൂചിപ്പിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻ എസ് എസിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഐക്യനീക്കം ഉപേക്ഷിക്കാൻ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീവ്രവാദക്കേസിൽ ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശ് സ്വദേശി കാസർകോട് അറസ്‌റ്റില്‍

കാസർകോട് : തീവ്രവാദക്കേസിൽ ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശ് സ്വദേശി കാസർകോട് അറസ്‌റ്റില്‍.അസമിലെ ഭീകരവാദ കേസിൽ പ്രതിയായ എം ബി ഷാബ് ഷെയ്ഖ് (32) ആണ് അറസ്‌റ്റിലായത്.പടന്നക്കാട് നിന്നുമാണ് ഇയാളെ അസം പോലീസ് അറസ്റ്റ്...

ശരണപാതയിൽ വാഹനത്തിന്  തകരാർ സംഭവിച്ചാൽ ശബരിമല സേഫ് സോൺ ഹെൽപ് ലൈനിൽ വിളിക്കാം

പത്തനംതിട്ട: ശബരിമല തീർത്ഥയാത്രയിൽ  വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ...
- Advertisment -

Most Popular

- Advertisement -