Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഉപരാഷ്ട്രപതി ജൂലൈ...

ഉപരാഷ്ട്രപതി ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും

തിരുവനന്തപുരം : ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻഖർ ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും. ആറിന് രാവിലെ 10.50 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐ ഐ എസ് ടി) 12ാമത് ബിരുദദാന ചടങ്ങിൽ 11.30 ന് മുഖ്യാഥിതിയായി പങ്കെടുക്കും. ബിരുദവും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണമെഡലുകളും ചടങ്ങിൽ ഉപരാഷ്ട്രപതി സമ്മാനിക്കും.

ചടങ്ങിന് ശേഷം ഉച്ച തിരിഞ്ഞ് 3.10 ന് കൊല്ലത്തേക്ക് യാത്ര തിരിക്കുകയും വൈകിട്ട് 5.30 ന് അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. കൊല്ലത്ത് രാത്രി തങ്ങിയതിന് ശേഷം ജൂലൈ ഏഴിന് രാവിലെ 9 മണിക്ക് ഉപരാഷ്ട്രപതി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. കേരള സന്ദർശനം പൂർത്തിയാക്കി രാവിലെ 9.55 ന് തിരുവനന്തപുരത്ത്‌ നിന്ന് ഡൽഹിയിലേക്ക് അദ്ദേഹം മടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery result : 24/04/2024 Fifty Fifty FF 93

1st Prize Rs.1,00,00,000/- FG 500552 (KOTTAYAM) Consolation Prize Rs.8,000/- FA 500552 FB 500552 FC 500552 FD 500552 FE 500552 FF 500552 FH 500552 FJ 500552 FK 500552...

മഴ തുടരും : ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ  യെല്ലോ അലർട്ട്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ  മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
- Advertisment -

Most Popular

- Advertisement -