ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരി കോമളപുരത്ത് കുറുവ സംഘമെന്നു സംശയിക്കുന്നവരുടെ മോഷണം. രണ്ട് വീടുകളിൽ സംഘം കവർച്ച നടത്തി. സിസി ടിവിയിൽ 2 മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് .പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴയിലെ നേതാജി ജംക്ഷനിൽ കുറുവ സംഘത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.