പത്തനംതിട്ട: അഖിലഭാരത അയ്യപ്പ സേവാ സംഘം മുൻ ദേശീയ പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം അഖില ഭാരത അയ്യപ്പ സേവാസംഘം റാന്നി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്നു. ശബരിമല തീർത്ഥാടകരുടെ ക്ഷേമത്തിന് പുറമേ ഇതര വിഭാഗം ജനതയുടെയും നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച ആദരണീയനായ വ്യക്തിത്വമാണ് നമ്മെ വിട്ടുപിരിഞ്ഞ തെന്നല ബാലകൃഷ്ണപിള്ള എന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഡി വിജയകുമാർ അഭിപ്രായപ്പെട്ടു.
അയ്യപ്പ സേവാസംഘം വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ മേഖലയിലും പൊതുരംഗത്തും സമാധാനം പുലർത്തുവാൻ തെന്നല ബാലകൃഷ്ണപിള്ളയുടെ പ്രവർത്തന മികവുകൊണ്ട് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ഡി വിജയകുമാർ. ചടങ്ങിൽ അയ്യപ്പ സേവാസംഘം താലൂക്ക് യൂണിയൻ പ്രസിഡണ്ട് വി കെ രാജഗോപാൽ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പ്രസാദ്കുഴികാല, സംസ്ഥാന സമിതി അംഗം ഷാജി ചെങ്ങന്നൂർ, പിആർ ബാലൻ, കെ ആർ സോമരാജൻ, ആർ കെ ഉണ്ണിത്താൻ, മനോജ് കോഴഞ്ചേരി, ഗോപൻ പുല്ലാട്, ശിവദാസ കൈമൾ എന്നിവർ പ്രസംഗിച്ചു.