Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsതിരുമൂലപുരത്ത് ബേക്കറിയുടെ...

തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം

തിരുവല്ല : എം സി റോഡിലെ തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം. അമ്പാടിയിൽ ബേക്കറി ആൻഡ് കഫേയിലാണ് മോഷണം നടന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ ചിത്രം വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

സ്ഥാപനത്തിൻറെ പ്രധാന ഷട്ടറിന്റെ താഴ് തകർത്ത് അകത്തു കയറിയ അഞ്ചംഗ സംഘം പണം അടങ്ങുന്ന മേശയിൽ ഉണ്ടായിരുന്ന ആറായിരത്തോളം രൂപ കവർന്നു. സമീപത്ത്  പ്രവർത്തിക്കുന്ന തട്ടുകടയിലും മോഷണ ശ്രമം നടത്തുകയും ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് അടുപ്പ്  പരിസരത്തെ വെള്ളക്കെട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിക്കെതിരെ ബോധവൽക്കരണവുമായി മുണ്ടിയപ്പള്ളി വൈസ്മെൻ ക്ലബ്

കവിയൂർ : കവിയൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി വൈസ്മെൻ ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്. കവിയൂർ ശങ്കരമംഗലം പബ്ലിക് സ്കൂളിൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി പഞ്ചായത്ത് തല...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാനർ : ജമ്മു കശ്മീർ നിയമസഭയിൽ കയ്യാങ്കളി

ശ്രീനഗർ : ആർട്ടിക്കിൾ 370,35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാനർ ഉയർത്തിയതിനെതുടർന്ന് ജമ്മുകശ്മീർ നിയമസഭയിൽ പ്രതിഷേധം. ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ്...
- Advertisment -

Most Popular

- Advertisement -