Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് മുഖ്യമന്ത്രി യുടെ ഓഫീസിൽ നിന്നും സംരക്ഷണം ലഭിക്കുന്നു -പി സി ജോർജ്ജ്

പത്തനംതിട്ട : മുൻ എം എൽ എ യും ബിജെപി നേതാവുമായ പി സി ജോർജ്ജ് എ ഡി എം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തെ കണ്ട് സംസാരിച്ചു. കുടുംബത്തോടൊപ്പം എന്നും ഉണ്ടാകുമെന്നും നവീൻ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദികൾ ആയവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പരിശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന പി പി ദിവ്യ യാതൊരു കൂസലും ഇല്ലാതെ പൊട്ടി ചിരിച്ചു കൊണ്ടാണ് കോടതിയിലേക്ക് പോയതെന്നും ഇപ്പോഴും അവർക്ക് യാതൊരു കുറ്റബോധവും ഇല്ലാത്തത് ഇതിന് പിന്നിൽ വലിയൊരു ആസൂത്രണം നടന്നിട്ടുണ്ട് എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ബിനാമി യാണ് അവരെന്നും അദ്ദേഹം ആവർത്തിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ്, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ വൈസ് പ്രസിഡന്റ്‌ അജിത് പുല്ലാട്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്‌ വിജയകുമാർ മൈലപ്ര തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച്...

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു : 60% വരെ ഇളവ്

തിരുവനന്തപുരം : കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറച്ചു .60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്.81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും...
- Advertisment -

Most Popular

- Advertisement -