കോട്ടയം: അറിവിൻ്റെ ദേവതയ്ക്കു പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ജില്ലയിൽ വിവിധയിടങ്ങളിലെ ക്ഷേത്രങ്ങളിലും സ്ക്കൂളുകളിലും വീടുകളിലും വിദ്യാരംഭം നടന്നു. പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതീക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ഇന്ന് പുലർച്ചെ നാലിന് തുടങ്ങിയിരുന്നു.
സരസ്വതി മണ്ഡപത്തിലെ പൂജയെടുപ്പ് ചടങ്ങുകൾ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്നത്. ഇതേസമയം വിദ്യാമണ്ഡപത്തിൽ എഴുത്തിനിരുത്ത് ആരംഭിച്ചു. 40-ലധികം ആചാര്യന്മാർ വിദ്യാരംഭത്തിന് കാർമികരായി. ദിവസഭേദമോ സമയഭേദമോ ഇല്ലാതെ ക്ഷേത്രത്തിൽ വിദ്യാരംഭം നടത്താൻ എത്തുന്നവരുടെ തിരക്ക് കൂടുകയാണ്.
തിരക്ക് പരിഗണിച്ച് വിപുലമായ ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിരുന്നു.