Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsKannurഅങ്കണവാടിയില്‍ വീണ്...

അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക് : ആശുപത്രിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്ന് ആരോപണം

കണ്ണൂർ : കണ്ണൂർ വെടിവെപ്പിഞ്ചലിൽ അങ്കണവാടിയില്‍ വെച്ച് വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്.കുട്ടിയെ ആശുപത്രിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റത്.

കുട്ടിയ്ക്ക് പരിക്കേറ്റത് ജീവനക്കാർ വീട്ടില്‍ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സ നൽകിയുമില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു . വൈകിട്ട് വീട്ടിലേക്ക് കൊണ്ടുപോകാനായി ബന്ധുവെത്തിയപ്പോഴാണ് തലയിലുള്ള മുറിവ് ശ്രദ്ധയിൽപ്പെട്ടത്. രാത്രിയോടെ കുട്ടിക്ക് ശക്തമായ പനി അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും കൊണ്ടുപോവുകയായിരുന്നു.അംഗനവാടി ജീവനക്കാർക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ ഹോമിയോ ആശുപത്രി കൊറ്റനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു....

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പത്തനംതിട്ട:  കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ ദിനം ആചരിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ കാലഘട്ടത്തിൽ പരിമിതികളുള്ള ജനാധിപത്യത്തെ ജനപക്ഷമാക്കുന്നതിൽ...
- Advertisment -

Most Popular

- Advertisement -