തിരുവനന്തപുരം : കാട്ടാക്കടയിൽ അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്.പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ കഴുത്തിന് പിന്നിൽ ക്ഷതമേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ മറച്ചുവച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ അങ്കണവാടി ജീവനക്കാർക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
ഉച്ചയ്ക്കാണ് സംഭവം നടന്നത്.കുട്ടി വീണ കാര്യം അറിയിക്കാൻ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാർ പറഞ്ഞത്.കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്.തോളെല്ലിനും പൊട്ടലുണ്ട്.