ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുലാസംക്രമ നെയ്യാട്ട് 17ന് നടക്കും. സംക്രമ മുഹൂർത്തമായ നാളെ ഉച്ചയ്ക്ക് 1.47 ന് ‘അറുനാവുഴക്ക്’ നെയ്യ് ദേവന് അഭിഷേകം ചെയ്യും. തുടർന്നു സമ്പൂർണ നെയ്യഭിഷേകം നടക്കും. നമസ്കാര മണ്ഡപത്തിൽ സ്വർണകലശത്തിൽ നിറച്ച നെയ്യ് പൂജിച്ച ശേഷം ക്ഷേത്രത്തിനു പ്രദക്ഷിണവും നടത്തിയ ശേഷമാകും നെയ്യാട്ട്.
ഇതേ മുഹൂർത്തത്തിൽ തന്നെ മഹാദേവ ക്ഷേത്രത്തിൻ്റെ മൂലസ്‌ഥാനമായ കുന്നത്ത് മഹാദേവ ക്ഷേത്രത്തിലും നെയ്യാട്ട് നടക്കും.ആചാരപ്രകാരം കാഞ്ഞിരപ്പള്ളി ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഇന്നു നെയ്യ് എത്തിക്കും. ഈ നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക.
ഭക്തർക്ക് വഴിപാടായും നെയ്യ് സമർപ്പിക്കാം. മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുമാണ് തുലാസംക്രമ നെയ്യാട്ടിനുള്ള നെയ്യ് സമർപ്പിക്കുക.