Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsജനവാസ മേഖലയില്‍...

ജനവാസ മേഖലയില്‍ കടുവ ഇറങ്ങി : വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപ്പറ്റ : വയനാട്ടിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ രണ്ട് പഞ്ചായത്തുകളിലെ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു .പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

ഇന്നലെ രാവിലെയാണ് വയനാട് പച്ചിലക്കാട് കടുവ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്തെ കാപ്പിത്തോട്ടത്തിന് അടുത്ത വയലിൽ നിന്ന് കടുവയുടെ ഡ്രോൺ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അഞ്ച് വയസ് പ്രായം വരുന്ന വയനാട് വന്യജീവി സങ്കേതത്തിലെ 112 ാം നമ്പർ കടുവയാണ് ജനവാസ മേഖലയിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് . കടുവയെ കണ്ടെത്താനുള്ള ദൗത്യം വനം വകുപ്പ് തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഖാദിയില്‍ 30 ശതമാനം റിബേറ്റ്

ആലപ്പുഴ: ഖാദിയില്‍ 30 ശതമാനം റിബേറ്റ്. മുഹറത്തോടനുബന്ധിച്ച് ജൂലൈ 15 വരെ (അവധി ദിവസമായ 14 ഒഴികെ) പ്രവര്‍ത്തി ദിവസങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് ഉണ്ടാകും. കേരള...

വിൽപ്പനയക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തിരുവല്ല :  വിൽപ്പനക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുകയും, ആവശ്യക്കാർക്ക് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി.  നെടുമ്പ്രം  കല്ലിങ്കൽ മഠത്തിൽചിറയിൽ വീട്ടിൽ നന്ദു മോഹനൻ (26 ) ആണ്...
- Advertisment -

Most Popular

- Advertisement -