കൊല്ലം : കറവൂർ ചാങ്ങാപ്പാറയിൽ കിണറ്റിൽ വീണ പുലിയെ ഫയർഫോഴ്സ് പുറത്തെടുത്തു.അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വല ഉപയോഗിച്ച് പുലിയെ കരയ്ക്ക് കയറ്റാൻ സാധിച്ചത്.രാവിലെ പത്തനാപുരം വനാതിർത്തി പ്രദേശത്തുള്ള ഷിബി എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊല്ലത്ത് കിണറ്റിൽ വീണ പുലിയെ രക്ഷിച്ചു





