ഇന്ന് കൊല്ലവർഷം 1200 ചിങ്ങം ഒന്ന്. മലയാളിക്കിന്ന് പുതുവർഷപ്പുലരി. ഈ ദിനം കർഷക ദിനം കൂടിയായി നമ്മൾ ആഘോഷിക്കുന്നു. മലയാള മാസ കലണ്ടറിലെ പതിമൂന്നാം നൂറ്റാണ്ടിന് തുടക്കമാകുകയാണ് ഇന്ന്. ദാരിദ്ര്യത്തിന്‍റെയും കെടുതിയുടെയും പഞ്ഞക്കർക്കിടകത്തിന് വിട നല്‍കിയാണ് സമ്പൽസമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും ചിങ്ങം വന്നെത്തുന്നത്. പുതിയ പ്രതീക്ഷകളോടെയാണ് ഓരോ മലയാളികളും പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.