Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജില്ലാക്കോടതിപ്പാലം –പുന്നമട...

ജില്ലാക്കോടതിപ്പാലം –പുന്നമട റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു

ആലപ്പുഴ:  ജില്ലാക്കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ജില്ലാക്കോടതിപ്പാലം–പുന്നമട റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് മുതൽ നിരോധിച്ചു.

പുന്നമട, ഫിനിഷിങ് പോയിന്റ്, മിനി സിവിൽ സ്റ്റേഷൻ, നഗര ചത്വരം എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ കോടതി പാലം കയറി, ഇടത്തോട്ട് തിരിഞ്ഞ്, പഴയ പൊലീസ് കൺട്രോൾ റൂമിന്റെ സമീപം വാടത്തോടിന്റെ കുറുകെ പുതിയതായി നിർമിച്ച ഡീവിയേഷൻ റോഡിലൂടെ പോകണമെന്നു കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

പുന്നമട, ഫിനിഷിങ് പോയിന്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മറ്റ് ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളും ഡീവിയേഷൻ റോഡ് വഴിയാണ് പോകേണ്ടത്.

ജില്ലാക്കോടതിപ്പാലം, ബോട്ട് ജെട്ടി പദ്ധതിയുടെ നിർമാണം തീരുംവരെ ഡീവിയേഷൻ റോഡ് വഴി വേണം പോകാൻ. 2024 സെപ്റ്റംബർ മുതൽ 2 വർഷമാണ് നിർമാണ കാലാവധി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിൽ റോഡരുകിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി

കൊച്ചി: കടവന്ത്രയിൽ റോഡരുകിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.പിറവം സ്വദേശി ജോസഫി(56)നെതിരെയാണ് കൊലപാതകശ്രമം ഉണ്ടായത്.പ്രതിയെന്ന് സംശയിക്കുന്ന കടവന്ത്ര സ്വദേശി ആന്റപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണമിടപാടിനെ ചൊല്ലിയുള്ള മുൻവൈരാഗ്യമാണ്...

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ്

ആലപ്പുഴ : തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ്...
- Advertisment -

Most Popular

- Advertisement -