Tuesday, January 27, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorഗതാഗതനിയമ ലംഘനം:...

ഗതാഗതനിയമ ലംഘനം: ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

ചെങ്ങന്നൂർ: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.

ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കെതിരെ വ്യാപക പരാതികള്‍ ഗതാഗത കമ്മിഷണര്‍ക്കും  ഗതാഗത വകുപ്പ് മന്ത്രിക്കും ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, യാത്രയ്ക്ക് വിസമ്മതിക്കല്‍, ഫെയര്‍ മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കല്‍, അമിത യാത്രക്കൂലി ഈടാക്കുക, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വീസ്  നടത്തുക എന്നിങ്ങനെയുള്ള പരാതികളാണ് ലഭിച്ചവയില്‍ ഏറെയും. ആലപ്പുഴ ആര്‍ ടി ഒ യുടെ നിര്‍ദ്ദേശാനുസരണം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് കൂടാതെ മഫ്തിയിലും വാഹനപരിശോധന നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

പാലക്കാട് : പാലക്കാട് ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു .പാലക്കാട് കൊടുമ്പില്‍ സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന് ചികിത്സ തേടിയ രോഗിയെ എട്ടാം തീയതി രോഗം സ്ഥിരീകരിച്ചതോടെ തൃശൂർ...

Kerala Lottery Results : 29-09-2024 Akshaya AK-670

1st Prize Rs.7,000,000/- AV 681579 (NEYYATTINKARA) Consolation Prize Rs.8,000/- AN 681579 AO 681579 AP 681579 AR 681579 AS 681579 AT 681579 AU 681579 AW 681579 AX 681579...
- Advertisment -

Most Popular

- Advertisement -