തൃശൂർ : തൃശ്ശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു താഴെ വീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. എൽത്തുരുത്ത് സ്വദേശി ഏബൽ(24) ആണ് മരിച്ചത്. തൃശ്ശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജങ്ഷനിലായിരുന്നു അപകടം. താഴെ വീണ യുവാവിന്റെ ശരീരത്തിൽ പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി, കോൺഗ്രസ് കൗൺസിലർമാർ പ്രദേശത്ത് റോഡ് ഉപരോധിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തൃശ്ശൂർ എംജി റോഡിൽ കുഴിയിൽ വീണ് പൂങ്കുന്നം സ്വദേശിയായ വിഷ്ണുദത്ത് എന്ന യുവാവ് മരിച്ചിരുന്നു.