Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaചികിത്സ ചെലവുകൾ...

ചികിത്സ ചെലവുകൾ ഭാരമായി : സാന്ദ്രയ്ക്കും കുടുംബത്തിനും സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്

ആലപ്പുഴ: സെറിബ്രൽ പാൾസീ രോഗബാധയെ തുടർന്ന് ജന്മനാ വൈകല്യം അനുഭവിച്ചിരുന്ന കെ എസ് സാന്ദ്രയുമായി അമ്മ കെ ആർ വിദ്യ എത്തിയത് മകളുടെ തുടർചികിത്സയ്ക്ക് സഹായം അപേക്ഷിച്ചാണ്.  ചെമ്പുപുറം കദളികാട് സ്വദേശിയായ സാന്ദ്രയെ അച്ഛൻ ഉപേക്ഷിച്ചു പോയതാണെന്ന് കുടുംബം അറിയിക്കുകയായിരുന്നു.

രണ്ടു കാലിനും സ്വാധീനം ഇല്ലാത്ത സാന്ദ്രയ്ക്ക് ചികിത്സ ലഭിച്ചാൽ നടക്കാൻ സാധിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.മുൻപ് പല അദാലത്തു വേദികളിലും നിവേദനം സമർപ്പിച്ചിരുന്ന   സാന്ദ്രയുടെ അപേക്ഷ കുട്ടിയുടെ സ്ഥിതികണക്കിലെടുത്തു പ്രഥമ പരിഗണന നൽകാൻ മന്ത്രി സജി ചെറിയാൻ ഉത്തരവിട്ടു.  കുട്ടിയുടെ ചികിത്സ സഹായത്തിനു സാമൂഹ്യ നീതി വകുപ്പ് നൽകുന്ന‘ പരിരക്ഷ‘ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുലക്ഷം രൂപ നൽകാനും മാതാവ് വിദ്യക്ക് സ്വശ്രയ തൊഴിൽ പദ്ധതി പ്രകാരം തൊഴിൽ കണ്ടെത്താൻ 35000 രൂപ നൽകാനും മന്ത്രി ഉത്തരവിട്ടു.

മകളുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ ആദലത്തു ഉത്തരവിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാതാവ് വിദ്യ വേദി വിട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 15/06/2024 Karunya KR 658

1st Prize Rs.80,00,000/- KE 860099 (KOTTAYAM) Consolation Prize Rs.8,000/- KA 860099 KB 860099 KC 860099 KD 860099 KF 860099 KG 860099 KH 860099 KJ 860099 KK 860099...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല : എംജിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. തിരുവല്ല നഗരസഭാ അധ്യക്ഷ...
- Advertisment -

Most Popular

- Advertisement -