Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsആദിവാസി യുവതി...

ആദിവാസി യുവതി യാത്രാമധ്യേ ജീപ്പിൽ പ്രസവിച്ചു

പത്തനംതിട്ട : ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ജീപ്പിൽ പ്രസവിച്ചു.  അമ്മയേയും കുഞ്ഞിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോന്നി ആവണിപ്പാറ സ്വദേശിനി 20 വയസുള്ള യുവതിയെ പ്രസവത്തിനായി തിങ്കളാഴ്ച കോന്നി ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെ, ഇന്ന് വേദന കലശലായതിനെ തുടർന്ന് ജീപ്പിൽ കോന്നി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.

ദുർഘടമായ അച്ചൻകോവിൽ – കല്ലേലി റോഡിലെ  വന മദ്ധ്യത്തിൽ മണ്ണാപ്പാറ എന്ന സ്ഥലത്ത് വച്ച് യുവതി പ്രസവിച്ചു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിൽ കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് സജിത, എംബിബി എസ് വിദ്യാർത്ഥിനിയായ മകളെയും കൂട്ടി സ്ഥലത്തെത്തുകയും പ്രാഥമിക ശുശ്രുഷകൾ നൽകിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.

അതേ സമയം  ഗതാഗത യോഗ്യമല്ലാത്ത ദുർഘടമായ അച്ചൻകോവിൽ കല്ലേലി റോഡിലൂടെയുള്ള യാത്രയാണ് ആശുപത്രിയിലെത്തും മുൻപ് യുവതി പ്രസവിക്കാനിടയാക്കിയത് എന്നാണ് ആരോപണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചരിത്രം കുറിച്ച് ശുഭാംശു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിൽ

ഫ്ലോറിഡ : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ളവരുമായി ആക്സിയം-4 ദൗത്യ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. ഇന്ത്യൻ സമയം വൈകിട്ട് നാലോടെയാണ് പേടകത്തിന്റെ ഡോക്കിങ് ആരംഭിച്ചത്. 28.5...

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. എൺപത്തിയെട്ട് വയസ്സായിരുന്നു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു.ശ്വാ​സ​കോ​ശ...
- Advertisment -

Most Popular

- Advertisement -