Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅട്ടപ്പാടിയില്‍ ആദിവാസി...

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു : 2 പേർ പിടിയില്‍

വയനാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ 2 പേർ പിടിയില്‍. വാഹനത്തിനു മാർഗതടസ്സമുണ്ടാക്കിയെന്നാരോപിച്ചാണ് അഗളി ചിറ്റൂർ ഉന്നതിയിലെ സിജു (19)വിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെ അഗളി പോലീസ് പിടികൂടി.

ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ചാണ് ക്ഷീരസംഘങ്ങളിൽനിന്നു പാൽ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമായ ഇവർ ആദിവാസി യുവാവിനെ മർദിച്ചത് .സംഭവത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ റോഡ് സുരക്ഷാ ബോധവത്കരണം

ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി. പരിപാടികളുടെ ഉദ്ഘാടനം സെൻട്രൽ ജംഗ്ഷനിൽ ചങ്ങനാശേരി സബ്...

പായിപ്പാട് ബി എഡ് കോളേജിൽ ഓണാഘോഷം

ചങ്ങനാശ്ശേരി: പായിപ്പാട് ബി എഡ് കോളേജിൽ ഓണാഘോഷപരിപാടികൾ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർപേഴ്സൺ അഭിലാഷ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്വൈസർ ഡോ.പ്രിജിമോൾ,  എൻ.എസ്.എസ്...
- Advertisment -

Most Popular

- Advertisement -