വാഷിംഗ്‌ടൺ : അമേരിക്കയുടെ പ്രധാന പബ്ലിക് ഹെൽത്ത് ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ നാമനിർദ്ദേശം ചെയ്ത് ഡൊണാൾഡ് ട്രംപ്.കൊൽക്കത്തയിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധനാണ് ജയ്. കോവിഡ് പടർന്നുപിടിച്ച സമയത്ത് ഏർപ്പെടുത്തിയ വ്യാപക ലോക്ക്ഡൗണുകളെ എതിർത്ത് രംഗത്തെത്തിയ വ്യക്തിയാണ് ജയ് ഭട്ടാചാര്യ.നിലവിൽ സ്റ്റാൻഫഡിൽ ഹെൽത്ത് പോളിസി പ്രഫസറാണ്.