Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsയുദ്ധം അവസാനിക്കാറായെന്ന്...

യുദ്ധം അവസാനിക്കാറായെന്ന് ട്രംപ് ; അവസാനം ഞങ്ങൾ നിർണയിക്കുമെന്ന് ഇറാൻ

വാഷിംഗ്‌ടൺ : ഇറാനെതിരായ യുദ്ധം ഏകദേശം അവസാനിക്കാറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈൽ ലോഞ്ചറുകൾ 90 ശതമാനം തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു . ഹോർമുസ് കടലിടുക്ക് യുഎസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് തങ്ങളാണെന്ന് ഇറാൻ സായുധസേനയായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ(ഐആർജിസി) തിരിച്ചടിച്ചു. അമേരിക്കയും ഇസ്രയേലും ആക്രമണം തുടർന്നാൽ മേഖലയിൽനിന്നും ഒരു ലീറ്റർ എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ മീനഭരണി പൊങ്കാല മഹോത്സവം

തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ മീനഭരണി പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്ര മേൽശാന്തി കുളങ്ങരമഠം ടി.ജി. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൊങ്കാല ചടങ്ങുകൾ നടന്നത്. മഹേഷ് നമ്പൂതിരി കുളങ്ങരമഠം സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിലെ...

സിവിൽ സർവീസ് പരീക്ഷ പരിശീലനം

തിരുവനന്തപുരം : തിരുവനന്തപുരത്തെ കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഒരു...
- Advertisment -

Most Popular

- Advertisement -