വാഷിംഗ്‌ടൺ : ഇസ്രേയിലിൽ നിന്ന് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹമാസ് ബന്ദികളാക്കിയ 48 പേരെയും വിട്ടയയ്‌ക്കണമെന്നാണ് ട്രംപിന്റെ നിർദേശം.ഇസ്രയേൽ തന്റെ നിബന്ധനകൾ അംഗീകരിച്ചു.ഇത് അവസാന മുന്നറിയിപ്പാണ്, ഇനി ഒന്നുകൂടി ഉണ്ടാകില്ല എന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ കുറിച്ചു.