Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiടെലിവിഷൻ ചാനൽ...

ടെലിവിഷൻ ചാനൽ റേറ്റിംഗിൽ തിരിമറി : റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

തിരുവനന്തപുരം : ടെലിവിഷൻ ചാനൽ റേറ്റിംഗുകളിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഒരു മലയാള ടെലിവിഷൻ ചാനൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിലെ (BARC) ഉദ്യോഗസ്ഥന് കൈക്കൂലി നൽകി റേറ്റിംഗിൽ തിരിമറി നടത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ.മുരുകൻ ലോക്‌സഭയിൽ അറിയിച്ചു

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, വിഷയത്തിൽ ഫയൽ ചെയ്ത എഫ്‌ഐആറിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള പ്രാഥമിക റിപ്പോർട്ട് കേരളാ ഡിജിപിയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ടിവി റേറ്റിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡ് പരിപാലനത്തിൽ വീഴ്ച : മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട്...

ആറാം ക്ലാസ് പ്രവേശനം

പത്തനംതിട്ട : വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. അപേക്ഷ https://navodaya.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -