Monday, January 26, 2026
No menu items!

subscribe-youtube-channel

HomeNewsKollamബൈക്കുകള്‍ കൂട്ടിയിടിച്ച്‌...

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു : രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലം : ദേശീയപാതയില്‍ കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുവത്തൂരില്‍ താമരശ്ശേരി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 10.45ന് ആയിരുന്നു അപകടം.

എഴുകോണ്‍ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. തീപിടിച്ച്‌ ദേഹമാസകലം പൊള്ളലേറ്റ അഭിഷേക് (27) സംഭവസ്ഥലത്തു തന്നെ മരിച്ചു. സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. എതിർദിശയില്‍ വരികയായിരുന്ന ബൈക്കുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. തുടർന്ന് ബൈക്കുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിനു തീപിടിച്ചത്. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്  മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുല്ലക്കൽ ചിറപ്പിന്റെ ഭാഗമായി നഗരത്തിലെ തിരക്കൊഴിവാക്കാൻ താൽക്കാലിക നടപ്പാലം ഒരുങ്ങുന്നു

ആലപ്പുഴ: മുല്ലക്കൽ ചിറപ്പിന്റെ ഭാഗമായി നഗരത്തിലൂടെയുള്ള ജനയാത്ര സുഗമമാക്കുന്നതിനായി ജില്ലാക്കോടതി പാലത്തിന് സമീപം ഒരുക്കുന്ന താൽക്കാലിക നടപ്പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ഞായറാഴ്ചയോടെ നിർമാണം പൂർത്തിയാക്കി പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. പുനർനിർമാണത്തിനായി ജില്ലാ കോടതി...

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു : ഇനി വൃതശുദ്ധിയുടെ നാളുകൾ

എടത്വ :ചക്കുളത്തുകാവ്  ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് തുടക്കംകുറിച്ച്  നിലവറദീപം തെളിഞ്ഞു.  മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നിലവറ ദീപത്തിൽ നിന്ന് പകർന്നെടുത്ത ദീപം ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -