കൊല്ലം : കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ട്രാക്കിന് സമീപമുള്ള റോഡിരികിൽ നിന്നും ടെലിഫോൺ പോസ്റ്റെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരും.കുണ്ടറ എസ്ഐ അംബരീഷിനെ ആക്രമിച്ച പ്രതിയാണ് അരുൺ. കുണ്ടറ പോലീസ് സ്റ്റേഷനിൽ ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉണ്ടോ എന്ന കാര്യങ്ങളും അന്വേഷിച്ചു വരികയാണ്.