Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്കൂൾ വിദ്യാർത്ഥികളുമായി...

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

കോട്ടയം : സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. കുര്യനാട് പാവയ്ക്കൽ എൽ പി സ്കൂളിലെ 5 ക്ലാസ് വിദ്യാർത്ഥി അനുരുദ്ധ് (10), സഹോദരി യുകെജി വിദ്യാർദ്ധിനി അനുരുദ്ര എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുര്യനാട് ഉഴവൂർ റോഡിൽ പാറക്കുടി ജംഗ്ഷന് സമീപം രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. പിതാവ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഓട്ടോ ഇടിച്ച് മറിക്കുക ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് മഹോത്സവം : തീര്‍ത്ഥാടകരുടെ സേവനത്തിന് അന്‍പതോളം ഡോക്ടര്‍മാരും സംഘവും

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അന്‍പതോളം ഡോക്ടര്‍മാരുടെയം അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലയ്ക്കല്‍ ആശുപത്രികളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. അടിയന്തര ഘട്ടത്തില്‍...

വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിച്ചു

കൊല്ലം : ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിച്ചു.റീപോസ്റ്റ്മോർട്ടത്തിന് ശേഷം ജന്മനാടായ കൊല്ലത്തേക്ക് കൊണ്ടുപോകും. യു.എ.ഇ സമയം വൈകിട്ട് 5.40-ഓടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -