അടൂർ : ബൈപാസ് റോഡിൽ മിത്രപുരത്ത് വ്യാഴം അർധരാത്രി നടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
മിത്രപുരം നാൽപതിനായിരം പടിയിൽ രാത്രി 12.15 ന് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. പെരിങ്ങനാട് അമ്മകണ്ടകര സ്വദേശികളായ നിശാന്ത് (23), അമൽ പ്രസാദ് (19) എന്നിവരാണ് മരിച്ചത്. സൂപ്പർമാർക്കറ്റ് ജീവനക്കാരായിരുന്നു ഇരുവരും. അടൂരിൽ നിന്ന് പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസും ബൈക്കും തമ്മിലാണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും സ്ഥലത്തെത്തിയവർ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരമെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ഇന്ന് പരിശോധിക്കും