Saturday, March 14, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര മാലൂത്ര...

പെരിങ്ങര മാലൂത്ര കടവ് പാലത്തിൻ്റെ ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയായി ആഘോഷിച്ച എൽഡിഎഫ് നിലപാടിനെതിരെ യുഡിഎഫ് പ്രതിഷേധിച്ചു

തിരുവല്ല : നിയോജക മണ്ഡലത്തിലെ പെരിങ്ങര ഗ്രാമ പഞ്ചായത്ത് ആറാം വാർഡിനെ തിരുവല്ല നഗരസഭയുമായി ബന്ധിപ്പിക്കുന്ന മാലൂത്ര കടവ് പാലത്തിൻ്റെ ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയായി ആഘോഷിച്ച എൽഡിഎഫ് നിലപാടിനെതിരെ പെരിങ്ങര മണ്ഡലം യുഡിഎഫ് ചെയർമാൻ ക്രിസ്റ്റഫർ ഫിലിപ്പ്, കൺവീനർ ജേക്കബ് ചെറിയാൻ എന്നിവർ പ്രതിഷേധിച്ചു.

ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, നഗരസഭാ ചെയർപേഴ്സൺ എസ്. ലേഖ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ എന്നിവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നതിൽ മാത്യു ടി തോമസ് എം.എൽ.എ യുടെ പങ്കാളിത്തം പ്രകടമാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.

ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പോലും ഉദ്ഘാടന ചടങ്ങ് അറിഞ്ഞില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഞായറാഴ്ച വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രതിഷേധിച്ച് ചടങ്ങിൽ പങ്കെടുക്കേണ്ട പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹരിത എസ് ശശി വിട്ടു നിൽക്കയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : മത്സരിക്കുന്നത് 10 സ്ഥാനാർഥികൾ

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്.യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി...

മൂടിവെച്ച ഞെട്ടിക്കുന്നമോഷണ കഥകൾ പുറത്ത് കൊണ്ടുവന്നത് ഹൈക്കോടതിയാണ്: വി ഡി സതീശൻ

പത്തനംതിട്ട: മൂടിവെച്ച ഞെട്ടിക്കുന്ന മോഷണകഥ അറിഞ്ഞിട്ടും  മറച്ചുവെക്കുകയായിരുന്നെന്നും അത് ഹൈക്കോടതിയാണ് പുറത്തുകൊണ്ടുവന്നതെത്തും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുക...
- Advertisment -

Most Popular

- Advertisement -