Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsയുക്രൈന്‍ ഷെല്ലാക്രമണം...

യുക്രൈന്‍ ഷെല്ലാക്രമണം : തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം

തൃശ്ശൂർ : റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി വിവരം. കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് (36) ആണ്‌ റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നു പറഞ്ഞു റഷ്യയിലേക്ക് പോയത്.പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. സംഭവത്തില്‍ എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയിലെ മലയാളി സംഘടനകള്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലാ പബ്ലിക് സ്റ്റേഡിയം : മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു

തിരുവല്ല : തിരുവല്ലാ പബ്ലിക് സ്റ്റേഡിയം പരിസരത്തെ മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ പരിശീലനത്തിന് എത്തുന്ന ക്രിക്കറ്റ് ഇൻഡോർ സമുച്ചയത്തിന് ചുറ്റുപാടുമുള്ള മാലിന്യം ശേഖരണത്തിനെതിരെയാണ് പരാതി ശക്തമാകുന്നത്. മാലിന്യം...

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി കവിയൂരിൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല : തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി കവിയൂർ ക്രൈസ്റ്റ് ചർച്ചിന്റെയും ആഞ്ഞിലിത്താനം ശാലേം മാർത്തോമ ചർച്ചിന്റെയും കവിയൂർ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ കവിയൂർ ക്രൈസ്റ്റ് സിഎസ്ഐ പാരിഷ് ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു....
- Advertisment -

Most Popular

- Advertisement -