Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷിക്കാരായ ലോട്ടറി...

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

തിരുവനന്തപുരം : 2024 ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും 40 ശതമാനമോ മുകളിലോ ഭിന്നശേഷിയുള്ളവരുമായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകുന്നു. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 ന് വൈകിട്ട് അഞ്ചു മണി. അപേക്ഷാഫോം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 2347768, 9497281896.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശതിരഞ്ഞെടുപ്പ്: ജില്ല വോട്ടെടുപ്പിന് സജ്ജം: ജില്ലാ കളക്ടര്‍

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ജില്ലയില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. രാവിലെ എഴ് മണി മുതല്‍ വൈകിട്ട് ആറ്...

കെഎസ്ആർടിസിയുടെ പുതിയ  ബസുകള്‍  നിരത്തിലിറങ്ങും: ഓണ സമ്മാനമെന്ന് മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസി പുതിയതായി വാങ്ങിയ  സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓണത്തിന് നിരത്തിലിറങ്ങും. യാത്രക്കാർക്കുള്ള ഓണ സമ്മാനമായി ബസുകൾ നിരത്തിലിറങ്ങുതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. പുതിയതായി എത്തിയ ബസുകൾ...
- Advertisment -

Most Popular

- Advertisement -