തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തിരുവനന്തപുരത്തെത്തി .വെള്ളിയാഴ്ച രാത്രി 12 മണിയോടെ എത്തിയ അമിത്ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു .ബിജെപി സംസ്ഥാന കാര്യാലയമായ ‘കെ.ജി. മാരാർ ഭവൻ’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാവിലെ 10.30ന് ഉത്ഘാടനം ചെയ്യും .തുടർന്ന് ഓഫിസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ വെങ്കല പ്രതിമ അമിത്ഷാ അനാവരണം ചെയ്യും .
ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡുതല നേതൃസംഗമത്തിലും ബിജെപി നേതൃയോഗത്തിലും പങ്കെടുക്കും. വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും.ശേഷം ഡൽഹിയിലേക്ക് തിരിക്കും .