തിരുവനന്തപുരം : തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി .ആശാനാഥ്. ജി. എസ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാകും .തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാന്നൂർ വാര്‍ഡില്‍ നിന്നാണ് വി.വി. രാജേഷ് വിജയിച്ചത്.ബിജെപി സംസ്ഥാന സെക്രട്ടറിയായ രാജേഷ് തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റും യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു .സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

വി.വി. രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർഥി ; ആശാ നാഥ് ഡപ്യൂട്ടി മേയർ





