ചങ്ങനാശ്ശേരി : വൈശാഖ മസാചരണവും അഞ്ചമ്പല ദർശനവും ആരംഭിച്ചു. തിരുവൻ വണ്ടൂർ മഹാക്ഷേത്രത്തിൽ നിന്നും ദേവസ്വം ബോർഡിന്റെയും പഞ്ചദിവ്യ ദേശ ദർശന്റെയും നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ രഥ ഘോഷയാത്രയുമായി അഞ്ചമ്പല ദർശനം നടത്തി. അഞ്ചു ക്ഷേത്രങ്ങളിലും ക്ഷേത്രോപദേശക സമിതി സ്വീകരണങ്ങൾ നൽകി. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ രഥഘോഷ യാത്രയെ അനുഗമിച്ചു.
തിരുവൻ വണ്ടൂരിൽ അസിസ്റ്റന്റ് കമ്മീഷണർ കവിതാ ജി നായർ ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്ത രഥ ഘോഷ യാത്ര തൃചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുളയിലൂടെ തൃക്കൊടിത്താനം ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ പഞ്ചദിവ്യ ദേശ ദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ, സെക്രട്ടറി പ്രസാദ് കളത്തൂർ, മധുസൂദനൻ സോപാനം, രോഹിത് തൃച്ചിറ്റാറ്റ്, ആർ. ഡി. രാജീവ്, വിനോദ് ചക്കിട്ട പറമ്പിൽ, പി ആർ രാജേഷ് തിരുമല തേവള്ളി തുടങ്ങിയവർ സംസാരിച്ചു.