ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ച എല്ലാ വിഭാഗം വാഹനങ്ങള്‍ക്കുമായി ഫെബ്രുവരി 12 ന് 10 മുതല്‍ 4 വരെ സബ് ആര്‍.ടി ഓഫീസില്‍ അദാലത്ത് നടത്തും. അദാലത്തില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ 200 രൂപ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാത്യകയിലുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണം.
നികുതി കുടിശ്ശികയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വാഹനത്തിന്റെ നികുതിയില്‍ ഗണ്യമായ ഇളവ് നേടാന്‍ ഈ അവസരം പ്രയോജനപ്പെടുണമെന്ന് ജോയിന്റ് ആർ ടി ഒ അറിയിച്ചു.