Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorവാഹന നികുതി...

വാഹന നികുതി കുടിശ്ശിക അദാലത്ത് 26ന്

ചെങ്ങന്നൂര്‍: സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ചിട്ടുള്ളതുമായ എല്ലാ വിഭാഗം വാഹനങ്ങളുടെയും നികുതി കുടിശ്ശികയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 26 ന് രാവിലെ 10  മുതല്‍ 4 മണി വരെ ചെങ്ങന്നൂര്‍ സബ് ആര്‍.ടി. ഓഫീസില്‍ അദാലത്ത് നടത്തും.

സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വാഹന നികുതിയില്‍ ഗണ്യമായ ഇളവ് നേടാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജെ ആര്‍ ടി ഒ അറിയിച്ചു.  അദാലത്തില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ 200 രൂപ മുദ്രപ്പത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണം.

ഇതിലൂടെ വാഹന ഉടമകള്‍ക്ക് ഭാവിയില്‍ ഉണ്ടാകുന്ന നികുതി ബാധ്യതയില്‍ നിന്നും റവന്യൂ റിക്കവറി നടപടികളില്‍ നിന്നും രക്ഷനേടാവുന്നതാണ്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയ പരിധി മാര്‍ച്ച് 31 ന് അവസാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

തിരുവല്ല:കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി യുടെയും പത്തനംതിട്ട ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലുള്ള പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തിലുള്ള ഉദ്ദ്യോഗാര്‍ഥികള്‍ക്കായി സ്റ്റൈപ്പന്റോടുകൂടി...

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി

ആറന്മുള : ചരിത്ര പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്ക് തുടക്കമായി. രാവിലെ 11: 30 ന് ക്ഷേത്രത്തിന് മുമ്പിലെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത്...
- Advertisment -

Most Popular

- Advertisement -