Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ 17...

കുറ്റൂരിൽ 17 കാരൻ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ: വാഹന ഉടമക്ക് പതിനായിരം പിഴയും 3 ദിവസം ആശുപതി സേവനവും

തിരുവല്ല: പതിനേഴുകാരൻ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലിട്ട സംഭവത്തിൽ  പോലീസിന്റെ റിപ്പോർട്ടിൽ ഉടമയ്ക്ക്  10,000 രൂപ പിഴയിടുകയും, ആശുപത്രിയിൽ 3 ദിവസത്തെ സാമൂഹിക സേവനം നിർദേശിക്കുകയും ചെയ്ത് മോട്ടോർ വാഹന വകുപ്പ്. തിരുവല്ല കവിയൂർ പടിഞ്ഞാറ്റുശ്ശേരി കാട്ടാശ്ശേരി കുഞ്ഞുമോൻ ആണ്‌ ശിക്ഷണനടപടികൾക്ക് വിധേയനായത്.

മറ്റൊരു കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി വന്നതിനെതുടർന്ന് തിരുവല്ല പോലീസ് കുറ്റപ്പുഴ സ്വദേശിയായ പ്ലസ് ടൂ വിദ്യാർത്ഥിയോട്  ഈമാസം 12 നാണ് പരാതി സംബന്ധിച്ച വിവരങ്ങൾ തിരക്കിയറിഞ്ഞത്. ഇതിനിടെയാണ് ജെ സി ബിയും ടിപ്പറും ഓടിച്ചതും, ദൃശ്യങ്ങൾ റീൽസ് ആയി സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇട്ടതും കുട്ടി വെളിപ്പെടുത്തിയത്.

തുടർന്ന് തിരുവല്ല പോലീസ് വീഡിയോ പരിശോധിക്കുകയും,  ഉടമയ്ക്കെതിരെ കർശന നിയമനടപടിക്കായി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട്‌ അന്നുതന്നെ തിരുവല്ല ജോയിന്റ് ആർ ടി ഒയ്ക്ക് അയക്കുകയും ചെയ്തു. തിരുവല്ല കുറ്റൂർ ഭാഗത്ത് മണ്ണെടുക്കുന്ന സ്ഥലത്താണ് വാഹനങ്ങൾ ഉടമയുടെ അനുവാദത്തോടെ 17 കാരൻ ഓടിച്ചത്. നടപടി വന്നതോടെ കുട്ടി വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്നും ഡിലീറ്റ്  ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പകർച്ചപ്പനി : സ്വയം ചികിത്സ അരുത്

കോട്ടയം: ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ എത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ .ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ...

യോഗദിനം ആചരിച്ചു

പത്തനംതിട്ട : ലോകത്തിന് ഭാരതം സംഭാവന ചെയ്ത മഹത്തായ ചര്യയാണ് യോഗയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി എ സൂരജ് പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട്...
- Advertisment -

Most Popular

- Advertisement -