കോഴിക്കോട് : പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പന്തീരങ്കാവ് വില്ലേജ് ഓഫീസർ എം പി അനിൽകുമാറാണ് പിടിയിലായത്. ഒരേക്കർ ഭൂമിയിൽ 30 സെന്റ് തരം മാറ്റുന്നത് സംബന്ധിച്ച് 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതോടെ അപേക്ഷകർ വിജിലൻസിൽ പരാതിപ്പെട്ടു.
ആദ്യ ഗഡുവായ 50,000 രൂപ കൈമാറുന്നതിനിടെയാണു ഇയാൾ വിജിലൻസിന്റെ പിടിയിലായത്.15 വർഷമായി അനിൽകുമാർ വില്ലേജ് ഓഫിസറാണ്. ഇയാൾക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നതിനാൽ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.