ധാക്ക : ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം. വ്യവസായിയും, മാധ്യമപ്രവർത്തകനുമായ റാണാ പ്രതാപ്(38) എന്ന യുവാവിനെ ഇന്നലെ രാത്രിയിൽ വെടിവെച്ച് കൊലപ്പെടുത്തി .നറൈലിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദൈനിക് ബിഡി ഖോബോർ’ പത്രത്തിന്റെ ആക്ടിംഗ് എഡിറ്ററാണ് റാണ പ്രതാപ്.ഐസ് നിർമാണ ഫാക്‌ടറിയുടെ ഉടമ കൂടിയാണ് ഇദ്ദേഹം. ബൈക്കിൽ എത്തിയ മൂന്ന് അക്രമികൾ യുവാവിന്റെ തലയ്ക്കു വെടിവെക്കുകയായിരുന്നു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണം വ്യാപിക്കുകയാണ്.ആൾക്കൂട്ട ആക്രമണത്തിനിടെ തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഖോകോൺ ചന്ദ്ര ദാസ് ജനുവരി മൂന്നിനാണ് മരിച്ചത് .കഴിഞ്ഞ ഒരു മാസത്തിനിടെ ആറ് ഹിന്ദു യുവാക്കളാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്. ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു.






