സിഡ്നി:ഓസ്ട്രേലിയിയിലെ സിഡ്നിയിലെ ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം.ഒരു അക്രമി മാളിലെത്തി നിരവധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിതീകരണം. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. മരിച്ചവരിൽ ഒമ്പതു മാസം പ്രായമായ കുഞ്ഞുമുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം.ആക്രമണത്തിനു പിന്നിൽ തീവ്രവാദികളല്ലെന്ന് പൊലീസ് വ്യക്തമാക്കി.ആക്രമണത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അപലപിച്ചു.

സിഡ്നിയിലെ ഷോപ്പിങ് മാളിൽ അക്രമം :5 പേരെ കുത്തിക്കൊന്നു





