ശബരിമല : ശബരിമലയിൽ നാളെ പുലർച്ചെ വിഷുക്കണി ദർശനം ആരംഭിക്കും.
ഇന്ന് രാത്രി 9.30 ന് അത്താഴപൂജയ്ക്ക് ശേഷം ശ്രീ കോവിലിൽ വിഷുക്കണി ഒരുക്കും. അതിന് ശേഷം ഹരിവരാസനം പാടി നട അടയ്ക്കും.
വിഷു ദിനമായ ഞായർ പുലർച്ചെ 4 ന് നട തുറക്കും.തുടർന്ന് വിഷുക്കണി ദർശനം ആരംഭിക്കും.7 മണി വരെയാണ് വിഷുക്കണി ദർശനം.ഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് വിഷുക്കൈനീട്ടം നൽകും. 7.30 ന് കുട്ടികൾക്ക് ചോറുണ് വഴിപാട് നടക്കും. അഭിഷേകം, ഉഷ:പൂജ, നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1 ന് അടച്ച ശേഷം വൈകിട്ട് 5 ന് നട തുറക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും