തിരുവനന്തപുരം : തമിഴ് വിശ്വകർമ്മ സമൂഹം വിശ്വകർമ്മദിന സമാപന സമ്മേളനം തിരുവനന്തപുരം തമിഴ് സംഘം ഹാളിൽ വച്ച് നടന്നു. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന എ.വി.മഹേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടിള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുന്നതിന് തയ്യാറാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ തമിഴ് വിശ്വകർമ്മ സമൂഹം സംസ്ഥാന പ്രസിഡന്റ് ആർ.എസ്.മണിയൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.അനന്തകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിവേഴ്സിറ്റി കോളേജ് റിട്ടയേഡ് അസ്സോസിയേറ്റ് പ്രൊഫസർ ഇ.കുമാർ വിദ്യാഭ്യാസ കൗൺസിലിംഗും കേന്ദ്ര സർക്കാറിന്റെ പദ്ധതികളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് സ്ക്കിൽ ഡെവലപ്മെന്റ് ട്രൈനർ രഞ്ജിത്തും ക്ലാസ്സുകൾ എടുത്തു.
എസ്.എസ്.എൽ.സി., പ്ലസ് ടൂ., ഡിഗ്രി., പി.ജി. വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. സംസ്ഥാന രക്ഷാധികാരി എസ്.ശാന്താറാം, ജില്ലാ രക്ഷാധികാരികളായ ശബരിനാഥ് രാധാകൃഷ്ണൻ, എസ്.രാമചന്ദ്രൻ, എസ്.ആർ.ചന്ദ്രൻ , ജില്ലാ ജനറൽ സെക്രട്ടറി വി.എം.രങ്കൻ ,സി.പ്രേംകുമാർ എന്നിവർ സംസാരിച്ചു