Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് ദുരന്തം...

വയനാട് ദുരന്തം : അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്കുള്ള അടിയന്തര ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപവീതം അനുവദിക്കും.ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും.ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.

കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോയുള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകും.30 ദിവസത്തേക്കാണ് ഈ തുക നൽകുക. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരിതബാധിതരായ എല്ലാവർക്കും ഈ സഹായം ലഭിക്കും.

ക്യാംപുകളിൽ കഴിയുന്നവർക്കു സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയും വിധം താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്ടറുടെ റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്.റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ചു വാടക നിശ്ചയിച്ച് അനുവദിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യ -പാക് സംഘർഷം : ഇന്ന് ഡിജിഎംഒ തല ചർച്ച

ന്യൂഡൽഹി : ഇന്ത്യ -പാക് സംഘർഷത്തെത്തുടർന്നുള്ള ഡിജിഎംഒ തല ചർച്ച ഇന്ന് നടക്കും. ഇന്ന് 12 മണിക്കാണ് ഫോണിൽ ചർച്ച നടത്താൻ ധാരണയായിരിക്കുന്നത്. ചർച്ചയിൽനിന്ന് പാക്കിസ്ഥാൻ പിൻമാറില്ലെന്നാണ് സൂചന.  ഇന്നലെ രാത്രി അതിർത്തി...

അംബേദ്കർ ജയന്തി ഇന്ന്

ന്യൂദൽഹി: ഡോ ബി ആർ അംബേദ്കറിന്റെ 135-ാമത് ജന്മവാർഷിക ദിനം ഇന്ന്. ഡോ. അംബേദ്കർ ജയന്തി ആഘോഷം പാർലമെന്റ് മന്ദിരത്തിൽ വിപുലമായി ആഘോഷിക്കും. ഡോ അംബേദ്കർ ഫൗണ്ടേഷനാണ് (ഡിഎഎഫ്) ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ രാഷ്ട്രപതി,...
- Advertisment -

Most Popular

- Advertisement -