വയനാട് : വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ.50 കൊല്ലത്തിനകം തിരിച്ചടച്ചാൽ മതിയാകും. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കാവശ്യമായ ടൗൺഷിപ്പിന്റെ നിർമ്മാണത്തിനായി സമർപ്പിച്ച 16 പദ്ധതികൾക്കായാണ് സഹായം. ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.