Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsജനറല്‍ സെക്രട്ടറി...

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളിയെ നീക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളില്‍ നിന്നും സംഘടന അടുത്തിടെ പിന്നോട്ട് പോയെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്നു എന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ലെന്നാണ് മഠാധിപതിയുടെ പരാമര്‍ശം. തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.

കമ്പനി നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്എന്‍ഡിപി യോഗം ബോര്‍ഡിനെ ഹൈക്കോടതി അയോഗ്യനാക്കിയത്. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്) മാര്‍ച്ച് 13 ന് വ്യാഴാഴ്ച്ച രാത്രി എട്ടു മണി മുതല്‍ 14 ന് രാവിലെ ആറു മണി...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ  സഹസ്രനാമജപയജ്ഞം നാളെ

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 2024 വിഷുവിന് ആരംഭിച്ച് കുലശേഖരമണ്ഡപത്തില്‍ നടന്നുവരുന്ന വിഷ്ണുസഹസ്രനാമ നിത്യജപം ഇരുപതുകോടി നാമജപം പൂർത്തിയാകുന്നു.ശ്രാവണപൂർണ്ണിമയായ ശനിയാഴ്ച രാവിലെ 8.30 ന് ശീവേലിപ്പുരയിൽ ആയിരക്കണക്കിന് ഭക്തർ പ്രദക്ഷിണമായി ഇരുന്നു 3...
- Advertisment -

Most Popular

- Advertisement -