Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേമ പെൻഷൻ...

ക്ഷേമ പെൻഷൻ തട്ടിപ്പ് : വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ്

തിരുവനന്തപുരം : ക്ഷേമ പെൻഷൻ ക്രമക്കേടുകളില്‍ ധനവകുപ്പ് കൂടുതല്‍ നടപടികളിലേക്ക്. വന്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി ഉത്തരവിട്ടു .പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച വന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ്  വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസ്‌ ആന്റി കറപ്‌ക്ഷൻ ബ്യൂറോയുടെ അന്വേഷണം. കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം : ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. പുലർച്ചെ ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ ഈലക്കയത്ത് വച്ചാണ് അപകടമുണ്ടായത്. റോഡിലെ വളവ്...

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

തിരുവനന്തപുരം : കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം - വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള...
- Advertisment -

Most Popular

- Advertisement -