Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സന്നിധാനത്ത്...

ശബരിമല സന്നിധാനത്ത് കാട്ടുപോത്ത് : തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ച

ശബരിമല : കാട്ടുപോത്ത് കൂട്ടം ശബരിമല സന്നിധാനത്ത് എത്തിയത്  തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ചയായി മാറി. ചൊവ്വ വൈകുന്നേരം എത്തിയതിന് പുറമെ ഇന്ന് രാവിലെയും കുഞ്ഞുങ്ങളുമടങ്ങുന്ന കാട്ട്പോത്ത് കൂട്ടമാണ് സന്നിധാനത്തിന് സമീപം എത്തി ഭക്തർക്ക് ദൃശ്യവിരുന്ന് സമ്മാനിച്ചത്.

അയ്യപ്പൻ്റെ പൂങ്കാവനവാസികളായ പ്രജകളെ ശരണം വിളികളോടെയാണ് ഭക്തർ എതിരേറ്റത്. ഇന്നലെയും ഇന്നും തീർത്ഥാടകരുടെ തിരക്ക് താരതമ്യേന കുറവായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ്  ഉദ്യോഗസ്ഥരും അവയെ  പ്രകോപിതരാകരുതെന്ന മുന്നറിയിപ്പ് ഭക്തർക്ക് നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീനാരായണഗുരുവും-മഹാത്മാഗാന്ധിജിയും : സെമിനാർ

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും എന്ന വിഷയത്തിൽ പത്തനംതിട്ട രാജീവ് ഭവൻ ആഡിറ്റോറിയത്തിൽ വച്ച് മാർച്ച് 15 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ...

ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് : ഋഷികേശ് വർമയും എം.വൈഷ്ണവിയും ഇന്ന് പുറപ്പെടും

പന്തളം: ഈ വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം.വൈഷ്ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക പന്തളം നടുവിലേ മുറി കൊട്ടാരത്തിൽ മുൻ...
- Advertisment -

Most Popular

- Advertisement -