തിരുവല്ല : വിജയികൾ മനുഷ്യ സ്നേഹികളും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരാകണമെന്ന് മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. തിരുവല്ല ബഥനി അരമനയിൽ നടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിരണം ഭദ്രാസന മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. ഡോ. റൂബിൾ രാജ് മുഖ്യ സന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, ഫാ. സി.വി ഉമ്മൻ, ഫാ. ബാബുകുട്ടി ആൻഡ്രൂസ്, ദിവ്യ കോശി, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ അഡ്വ. മനോജ് മാത്യു, മത്തായി ടി.വർഗീസ്, ജോജി പി. തോമസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടിൽ, തോമസ് മണലേൽ, എബി തോമസ്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.