തിരുവല്ല : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി
എഴുപത്തിരണ്ടുകാരൻ പോലീസിൻ്റെ പിടിയിൽ. അത്തിക്കയം കുടമുരുട്ടി കല്ലക്കപ്പതാലിൽ ശിവരാജ് (72) ആണ് പെരുനാട് പോലീസിന്റെ
പിടിയിലായത്.
ഇയാൾ വിദേശമദ്യം കച്ചവടം ചെയ്യുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് വീടിന് സമീപത്ത് നടത്തിയ പരിശോധനയിൽ പറമ്പിലെ കോഴിക്കൂടിനുള്ളിൽ നിന്നും പൊട്ടിക്കാത്ത അര ലിറ്ററിന്റെ 10 കുപ്പി മദ്യം പിടിച്ചെടുത്തു.പോലീസ് ഇൻസ്പെക്ടർ ആർ എസ് ആദർശിന്റെ നേതൃത്വത്തിലാരുന്നു പരിശോധന.
വീടിന്റെ പരിസരത്ത് പോലീസ് എത്തിയപ്പോൾ മദ്യപിക്കാൻ എത്തിയ ഒരാൾ ഓടിരക്ഷപ്പെട്ടു. ശിവരാജനെ വിൽപ്പനക്കായി പൊട്ടിച്ച മദ്യക്കുപ്പിയും ഗ്ലാസ്സുമായി പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.