Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsയുവതി ഭർതൃവീട്ടിൽ...

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ : ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് : യുവതി ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ. കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഹയാണ് (25 ) ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത് .സംഭവത്തിൽ ഭർത്താവ് തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു .

ഇന്നലെ 12.30 നാണ് കട്ടിലിൽനിന്നു താഴെ വീണുകിടക്കുന്ന നിലയിൽ നേഹയെ കണ്ടത്. കുഴഞ്ഞു വീണതെന്ന് പറഞ്ഞാണ് നേഹയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നേഹയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്കണവാടി ആധാര്‍ എന്റോള്‍മെന്റ് 10വരെ

പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുക്കപെട്ട 87 അക്ഷയകേന്ദ്രങ്ങളിലൂടെ അങ്കണവാടി കുട്ടികള്‍ക്കായി നടത്തുന്ന പ്രത്യേക ആധാര്‍ ക്യാമ്പ് ഒക്ടോബര്‍ 10 വരെയുണ്ടാകും. എന്റോള്‍മെന്റ്, പുതുക്കല്‍ സൗകര്യങ്ങളാണുള്ളത്. കുട്ടികള്‍ക്കൊപ്പമെത്തുന്ന മുതിര്‍ന്നവര്‍ക്കും അവസരം വിനിയോഗിക്കാം.

സപ്ലൈകോ ഫെയറുകൾ നാളെ (ഏപ്രിൽ 13 ) തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം : സപ്ലൈകോയുടെ എല്ലാ വിഷു - ഈസ്റ്റർ ഫെയറുകളും സൂപ്പർ മാർക്കറ്റുകളും നാളെ (ഏപ്രിൽ 13 ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും. മാവേലി സ്റ്റോറുകൾ ഞായറാഴ്ച പ്രവർത്തിക്കില്ല. വിഷുദിവസം ഫെയറുകൾക്കും സപ്ലൈകോ വില്പനശാലകൾക്കും...
- Advertisment -

Most Popular

- Advertisement -