Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorവനിതാ കമ്മീഷൻ...

വനിതാ കമ്മീഷൻ സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു

ചെങ്ങന്നൂർ: സ്ത്രീ സംരക്ഷണ നിയമങ്ങളും പേരന്റിംഗും എന്ന വിഷയത്തിൽ വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ച സെമിനാര്‍ വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി  ഉദ്ഘാടനം ചെയ്തു.

വളരാം, വളർത്താം’ എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് കലാ കല്യാണിയും സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം ശിശു സംരക്ഷണ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ അഡ്വ. വി എൽ അനീഷയും ബോധവത്കരണ ക്ലാസ് നയിച്ചു.

ചടങ്ങിൽ ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം സലീം,  കേരള വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ ബി ബീന, സിഡിഎസ് ചെയർപേഴ്സൺ ഗീത, വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ ആർ അർച്ചന, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പാ ജലമേള:  അനുസ്മരണവും ലോഗോ പ്രകാശനവും

തിരുവനന്തപുരം: കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ നന്മയും,സാഹോദര്യവും സമത്വവും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും  മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 2024  സെപ്റ്റംബർ 14ന്  2ന് നീരേറ്റുപുറം പമ്പാ...

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ ആക്രമിച്ച 7 യുവാക്കള്‍ക്കെതിരെ കേസ്

കണ്ണൂർ : കണ്ണൂരിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ ആക്രമിച്ച 7 യുവാക്കള്‍ക്കെതിരെ കേസ്. ഇന്നലെ രാത്രി 12.30നാണ് സംഭവം.കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസ്സിലാണ്...
- Advertisment -

Most Popular

- Advertisement -